തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്.മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

