യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ ഇറങ്ങിയ മധ്യവയസൻ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ് മരിച്ചു

ആലുവയില്‍ ട്രെയിൻ യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ മധ്യവയസൻ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ് മരിച്ചു.മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് പനമണ്ണ് സ്വദേശി ചിരട്ടോലില്‍ സി എ മാത്യു (മോഹൻ-63) ആണ് മരിച്ചത്.ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. ചുങ്കത്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായിരുന്ന മാത്യു ആർമി റിട്ട. ക്യാപ്റ്റനായിരുന്നു.തിരുവല്ലയില്‍ വിമുക്ത ഭടൻമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആലുവയില്‍ അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...