4 പേർക്ക് പുതുജീവൻ നൽകി എടവനക്കാട് സ്വദേശിനി ജസ്ലിയ മടങ്ങി

അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് വിദ്യാർത്ഥിനിയായ ജസ്ലീയ കഴിഞ്ഞ മാസം 28നാണ് അപകടത്തിൽപ്പെട്ടത്.റോഡിലൂടെ നടന്നു വരുന്നതിനിടെ അമിതവേഗത്തിൽ പാഞ്ഞ കാർ ഇടിക്കുകയായിരുന്നു.നിർത്താതെ പോയ കാർ പിന്നീട് അങ്കമാലി പോലീസിനെ നേതൃത്വത്തിൽ കണ്ടെത്തി.ഗുരുതരമായി പരിക്കേറ്റ ജസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ചികിത്സയിലിരിക്കെചൊവ്വാഴ്ച രാവിലെആണ് ജെസ്ലിയ മരണത്തിന് കീഴടങ്ങിയത്.അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് 19 കാരി ജസ്‌ലിയ യാത്രയായത്.അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിൽ പൊതു ദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അടക്കം അന്ത്യോപചാരമർപ്പിച്ചു.തുടർന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി.കൊമേഴ്സ് വിദ്യാർഥിനിയായ ജസ്ലിയ കായിക രംഗത്തും പ്രതിഭ തെളിയിച്ച വിദ്യാർഥിനിയായിരുന്നു.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...