കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ് പരിക്കേറ്റ ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.കഴിഞ്ഞ ജനുവരി 28 നാണ് അപകടം നടന്നത്. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വാർഡിൽ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത്.പാരപ്പറ്റിന് മുകളിൽ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾ ഓടി മാറിയെങ്കിലും ഭരതിന് നട്ടെല്ലിനും, തലക്കു o ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.കഴിഞ്ഞ ജൂലൈയിൽ മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മകളുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച കെട്ടിടത്തിന് സമീപത്തുതന്നെയാണ് ഈ അപകടവും ഉണ്ടായത്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഭരത്.മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിനായി മാറ്റി.

Leave a Reply

spot_img

Related articles

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...