ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി ലഭിച്ചു. 47 നെതിരെ 53 വോട്ടുകൾക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനനിൽ ലക്ഷത്തിന് മേൽ ആളുകൾ അഭയാർഥികളായി. അതിനിടെ സൗദിയിലേക്കെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകൾ പ്രതിരോധിച്ചു. റിയാദ് അൽ ഖർജിലെ സൈനിക കേന്ദ്രം ലക്ഷ്യം വെച്ചാണ് മിസൈലുകൾ എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറയിച്ചു.അതേസമയം, ലെബനാനിലെ ഇറാൻ്റെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ, ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികളെ തങ്ങളും ‘ലക്ഷ്യം’ വെക്കുമെന്ന് ഇറാൻ.’ലെബനാനിലെ ഇറാൻ എംബസി ഇസ്രായേൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഇറാൻ്റെ എംബസി ഇസ്രായേൽ ആക്രമിക്കുകയാണെങ്കിൽ, ആ ഭരണകൂടത്തിൻ്റെ എല്ലാ എംബസികളും ഞങ്ങളും ആക്രമിക്കും, ഇത് തീർച്ചയായും സംഭവിക്കുകയും ചെയ്യും’- ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് വക്താവ് അബുല്‍ ഫസൽ ഷെകാർച്ചി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...