ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരുന്നു. കേരള ചരിത്ര കോണ്‍ഗ്രസ് സ്ഥാപക അധ്യക്ഷനുമായിരുന്നു.ഇന്ന് മൃതദേഹം എസ് യു ടി ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിക്കും. നാളെ 10 മണിക്ക് ജവഹർ നഗറിലെ അപ്പാർമെൻ്റിലേക്ക് മൃതദേഹം കൊണ്ടുപോകും. നാല് മണി വരെ പൊതുദർശനം ഉണ്ടാകും. സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നാളെ നടക്കും.

