യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ 6 മാസത്തിനകം പദ്ധതി യാഥാർത്ഥമാകും.ഗാന്ധിമണ്ഡപം എന്ന പേരിൽ രണ്ട് നിലകളിലായി നിർമ്മിക്കുന്ന ആകാശപാതയുടെ മുകളിൽ വ്യൂ പോയിൻ്റ് അടക്കം സ്ഥാപിച്ച് പദ്ധതി പുതിയ രൂപത്തിലാണ് നടപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആകാശപ്പാത നടപ്പാക്കണമെന്ന കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ കരാർ ഊരാളുങ്കലിന് കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ഇപ്പോൾ നിർമ്മാണം വൈകുവാൻ കാരണമെന്നും എം.എൽ.എ ആരോപിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...