പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു

പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു.ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളില്‍ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേല്‍ നടത്തിയത്. പലയിടത്തും സ്ഫോടനങ്ങള്‍ ഉണ്ടായി.ഇസ്രയേല്‍-അമേരിക്ക ആക്രമണങ്ങള്‍ക്ക് മിസൈല്‍ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു. സെൻട്രല്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ പായുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ബഹ്റൈനിലും, ഇറാഖി കുർദിസ്താനിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ വിപ്ലവസേന ആക്രമണം നടത്തിയെന്ന് ഇറാനി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍റെ ആക്രമണം നേരിടാൻ യുക്രെയ്ൻ സേന എത്തുമെന്ന് പ്രസിഡന്‍റ് വൊളോഡിമർ സെലൻസ്കി അറിയിച്ചു. ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രെയ്ൻ സൈനിക വിദഗ്ധരാണ് ഗള്‍ഫിലേക്ക് എത്തുക.

Leave a Reply

spot_img

Related articles

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...