സ്ഥാനാർഥി നിർണയം; അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.നിലവില്‍ 20 സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ 50 സീറ്റുകളില്‍ സ്ഥാനാർഥികളുടെ കാര്യത്തില്‍ ഒറ്റപ്പേരിലേക്ക് കെപിസിസി നേതൃത്വം എത്തിയിട്ടുണ്ട്. സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയാണിത്. എംപിമാർ മത്സരിക്കുന്ന കാര്യം ഇന്നത്തെ യോഗത്തില്‍ ചർച്ചയാകും. കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയ എംപിമാർ നിയമസഭയിലേക്കു മത്സരിക്കണമെന്ന നിർദേശം ചില കോണ്ഗ്രസ് നേതാക്കള്‍ ഉയർത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാതെതന്നെ സണ്ണി ജോസഫ് മത്സരിക്കുന്ന കാര്യത്തിലും സിഇസി യോഗം തീരുമാനമെടുത്തേക്കും. കൂടുതല്‍ എംപിമാർ മത്സരിക്കുന്നതിനോടു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിർപ്പുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...