ജി സുധാകരന്റെ വാർത്താസമ്മേളനം നാളെ

തൻ്റെ നിലപാട് വിശദീകരിക്കാൻ മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ വാർത്താ സമ്മേളനം വിളിച്ചു. നാളെ രാവിലെ 11ന് പറവൂരിലെ വീട്ടിൽ വച്ച് ആണ് വാർത്താ സമ്മേളനം.അതിനിടെ സുധാകരൻ സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് ആരംഭിച്ചു.അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നീക്കങ്ങൾ.പാർട്ടി അംഗത്വം പുതുക്കില്ലെന്ന് സുധാകരൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണില്‍ വിളിച്ചപ്പോഴും അംഗത്വ ഫോറം പൂരിപ്പിച്ചു നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പാർട്ടിക്കുള്ളില്‍ താൻ കടുത്ത അവഗണന നേരിടുകയാണെന്ന് അദ്ദേഹം തുറന്നടിസിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട ശേഷം ജില്ലാ സെക്രട്ടറി തിരിഞ്ഞുനോക്കിയില്ലെന്നും അടിയന്തരാവസ്ഥാ വാർഷിക പരിപാടിയില്‍ പോലും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. എം.വി. ഗോവിന്ദന്റെ പരാമർശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും താൻ പരിഗണന അർഹിക്കുന്നില്ലെന്ന പ്രയോഗം ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

spot_img

Related articles

കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒരു ഗ്രാം മാരക ലഹരിമരുന്നായ മെഥാംഫെറ്റാമിൻ...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല; ചതയത്തിനും അവധി

തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റ് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല.പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും.ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും...

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...