പ്ലസ് വൺ പരീക്ഷയ്ക്ക് വീടിൻ്റെ മുകൾ നിലയിലെ മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിക്കു നേരെ പുലർച്ചെ ആക്രമണം.മോഷ്‌ടാക്കളാണ് ആക്രമിച്ചതെന്നാണു പ്രാഥമിക വിവരം. എന്നാൽ സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.പെരുമ്പാവൂർ വെങ്ങോല പുനൂരിൽ വെള്ളിയാഴ്‌ച പുലർച്ചെ 2.30നാണ് സംഭവം. മുകൾ നിലയിലെ ഒറ്റമുറിയിൽ പഠിച്ചു കൊണ്ടിരുന്ന പതിനാറുകാരിയായ വിദ്യാർഥിനി മുറിക്കു പുറത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ശരീരത്തിൽ ബ്ലേഡ് കൊണ്ടു വരഞ്ഞ മുറിവുകളുണ്ട്. മുഖത്ത് സ്പ്രേ അടിച്ചു. ആക്രമണത്തിനിടയിൽ മുകളിൽ നിന്നു മുറ്റത്തു വീണ പെൺകുട്ടിക്കു തലയ്ക്കു പിന്നിൽ ഗുരുതര പരുക്കുണ്ട്.

