സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് പി.എസ് സഞ്ജീവ്

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ്.കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻ്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി എസ് എഫ് ഐ.വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ വൈസ് ചാൻസലറുടെ മനോനില പരിശോധിക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ് ആവശ്യപ്പെട്ടു.സർവകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇത്തരം ഹീനമായ പ്രസ്താവന നടത്തിയ വൈസ് ചാൻസലർ സ്ഥാനം രാജിവെച്ച് പോകുന്നതാണ് ഉചിതം.ശബരിമല യുവതി പ്രവേശന വിഷയത്തിൽ ‘ എസ് എഫ് ഐ അഭിപ്രായം പറയേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.സി പി എം സംസ്ഥാന നേതൃത്വം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...