സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. ആറന്മുള മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്നലെ നീക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവാണ്സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തിയത്.

അതേസമയം,ശബരിമല സ്വർണക്കൊള്ള കേസിലെ ചെന്നൈയിലെ സ്മ‌ാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസിൽ പ്രതിയാക്കിയതിനെതിരെയും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിക്കുന്നതിനിടെ ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരിയുടെ വാദം.

Leave a Reply

spot_img

Related articles

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി അനൗചിത്യ പരമാണെന്ന് അബിന്‍ വര്‍ക്കി

ആറന്മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സാഹചര്യം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന് അബിന്‍ വര്‍ക്കി എം...

ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 25 ദിവസമായി കുറച്ചതായി സുരേഷ് ഗോപി

ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്...

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴയെത്തും

സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴയെത്തും .വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഉയർന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് മഴ മുന്നറിയിപ്പും...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കട്ടിലിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ വീഴ്ച പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ 

തിരുവന്തപുരം : കഴിഞ്ഞമാസം 28 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18-ാം വാർഡിൽ കട്ടിലിൽ നിന്നും വീണ 87 വയസുള്ള രോഗി ചികിത്സയിലിരിക്കെ...