ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ

ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ.ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോൺ അവശിഷ്‌ടം പതിച്ചത്. തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി. യുഎഇ വിദേശകാര്യ മന്ത്രി അബ്‌ദുള്ള ബിൻ സായിദുമായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി നിർണായക ചർച്ച നടത്തി. പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.യു.എ.ഇ പ്രസിഡന്റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സംസാരിച്ചു. യു.എ.ഇയെയും സഹോദര രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ സുപ്രധാന ചർച്ച നടന്നുവെന്ന് യുഎഇ വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തരമായി യുദ്ധം വസാനിപ്പിക്കണമെന്ന് സൗദിയും യു.എ.ഇയും ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...