ഡ്രോൺ ആക്രമണത്തിന് ശേഷം യുഎഇയിലെ തുറമുഖമായ ഫുജൈറയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു

ഡ്രോൺ ആക്രമണത്തിന് ശേഷം യുഎഇയിലെ തുറമുഖമായ ഫുജൈറയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.ഡ്രോൺ ആക്രമണത്തെ തുടർന്ന് ഓയില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിൽ തീപിടുത്തമുണ്ടായി. അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച എണ്ണ ലോഡിംഗ് പുനരാരംഭിച്ചു. അതേസമയം, വീണ്ടും ഡ്രോണുകൾ ആക്രമണത്തിന് പിന്നാലെ ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ വീണ്ടും തീപിടുത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. അബുദാബിയിലെ ഷാ ഓയില്‍ ആന്‍ഡ് ഗ്യാസ് പാടത്ത് ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ തീപിടുത്തമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 

ഇറാനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും റഷ്യ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് ആക്രമണം നടത്തുന്നവര്‍ക്ക് അടച്ചിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് അന്‍പത്തിയേഴാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ‍് അറിയിച്ചു. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ ശക്തമായി ആക്രമണം നടത്താനായെന്നും ഇറാന്‍ അവകാശപ്പെട്ടു. 

ഖത്തറിലെ അല്‍–ഉദെയ്ദ് വ്യോമതാവളത്തിന് നേരെ ഡ്രോണാക്രമണം നടത്തിയെന്നും ഐആര്‍ജിസി പറഞ്ഞു. 350 മിസൈലുകള്‍ നശിപ്പിക്കാനായെന്ന് ബഹ്റൈന്‍ പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫോണില്‍ സംസാരിച്ചു.22ന് ശേഷം രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് യുഎഇ വ്യക്തമാക്കി. നഴ്സറി മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  മാര്‍ച്ച് 22 വരെ സ്പ്രിങ് വെക്കേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...