കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തില്‍ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകൻ സജി ജോസഫ്.കുട്ടനാട്ടിലെ സീറ്റ് കോണ്‍ഗ്രസ് വിറ്റെന്നാണ് സജി ജോസഫിന്റെ ആരോപണം. കുട്ടനാട്ടിലേത് പെയ്‌മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലികൊടുക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പണക്കാർക്ക് എംഎല്‍എ മോഹം സാദ്ധ്യമാക്കാനുള്ള ഉപഭോഗവസ്‌തുവാക്കി കുട്ടനാടിനെ മാറ്റിയെന്നും ഇത് കുട്ടനാട്ടിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടനാട്ടിലെ കോണ്‍ഗ്രസ് വിമതനായി സജി ജോസഫ് മത്സരിക്കുമെന്നാണ് കരുതുന്നത്.

