ബിജെപിയിലും സീറ്റ് തർക്കം തുടരുന്നു; കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല

സീറ്റ് വിഭജനത്തിൻ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല.ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതാക്കള്‍ അതൃപ്തിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകർ പരാതിപ്പെടുന്നത്. പി എസ് ശ്രീധരന്‍ പിളളയോ ജില്ലാ പ്രസിഡന്‍റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാല്‍, സ്ഥാനാര്‍ത്ഥിയായി ഗോപകുമാറിനെ പ്രഖ്യാപിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോലും തോറ്റുപോയ ആളെ നിയമസഭയില്‍ മത്സരിപ്പിക്കുന്നത് സിപിഎമ്മുമായുളള അഡ്ജസ്റ്റ്മെന്‍റാണെന്ന് പോലുമുള്ള വിമർശനം ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.കൊടുങ്ങല്ലൂർ മണ്ഡലം ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ബി ഗോപാലകൃഷ്ണന് അതൃപ്‌തിയുണ്ടെന്നും എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തത് മൂലമെന്നുമാണ് സൂചന.കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് നോബിള്‍ മാത്യുവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നില്‍ ജോർജ് കുര്യനാണെന്നായിരുന്നു നോബിളിന്റെ ആരോപണം. നോബിള്‍ കാഞ്ഞിരപ്പളളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്

Leave a Reply

spot_img

Related articles

രണ്ടത്താണി ഇടതുപാളയത്തിലേക്ക്

രണ്ടത്താണി ഇടതുപാളയത്തിലേക്ക്. അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിലോ തിരൂരിലോ പരിഗണിക്കാൻ സിപിഎം നീക്കം. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി സിപിഎമ്മിൻ്റെ ജില്ലാ കമ്മിറ്റി യോഗം വൈകാതെ ചേരും.മുൻ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കും; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നു ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടുമെന്നും,ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു...

സുധാകരനും, പ്രകാശും മത്സരിക്കും; ഹൈക്കമാൻ്റ് അനുമതി നൽകിയതായി സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരായ കെ സുധാകരനും, അടൂർ പ്രകാശും മത്സരിച്ചേക്കും. കെ സുധാകരൻ കണ്ണൂരും, അടൂർ പ്രകാശ് കോന്നിയിലും ആവും യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുക.ഇവർ...

ഏറ്റുമാനൂരിൽ വാഴയ്ക്കൻ എന്ന് സൂചന; കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരചിത്രം തെളിയുന്നു.കോൺഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടു കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.ഏറ്റുമാനൂരിൽ മന്ത്രി...