കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത.സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്.പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായി മത്സരിക്കുന്നത് കെ കെ ശൈലജയാണ് എന്നതിനാൽ കൂടുതൽ സമയം മണ്ഡലത്തിൽ ചിലവഴിക്കേണ്ടി വരും.ബെന്നി ബെഹനാൻ, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ സണ്ണി ജോസഫിനോടൊപ്പം തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്. ബെന്നി ബെഹനാന് ചുമതല നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാനിരിക്കെയാണ് സുധാരൻ്റെ പ്രതിക്ഷേധം ശക്തമായത്. സുധാകരനെ വീണ്ടും കെപിസിസി പ്രസിഡൻ്റ് ആക്കി പ്രശ്നത്തിന് പരിഹാരം കാണാനാവുമോ എന്നാണ് ഇപ്പോൾ ശ്രമിക്കുന്നത്. സുധാകരൻ ഇന്ന് മാധ്യമ പ്രവർത്തകരെ കാണുന്നുണ്ടെന്നാണ് കരുതുന്നത്. അതിനു മുമ്പ് കാര്യങ്ങൾക്ക് തീരുമാനമുണ്ടാകാനാണ് ശ്രമം.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...