ഏറ്റുമാനൂരിൽ വാഴയ്ക്കൻ എന്ന് സൂചന; കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരചിത്രം തെളിയുന്നു.കോൺഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടു കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.ഏറ്റുമാനൂരിൽ മന്ത്രി വി എൻ വാസവനെതിരെ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കനാവും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നടി വീണാ നായരാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി എത്തിയതോടെ വാശിയേറിയ മത്സരം നടക്കുന്ന കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ ജയരാജ് എംഎൽഎയ്ക്ക് എതിരെ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് മത്സരിക്കുവാനുളള സാധ്യത ഏറി. ജില്ലാ പ്രസിഡൻ്റ് എന്ന നിലയിലെ മികവും, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എല്ലാം വിജയിച്ച ചരിത്രവുമുള്ള സുരേഷ് മത്സരരംഗത്ത് എത്തുന്നത് വിജയ സാധ്യത വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി.

പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ എൻഡിഎ മുൻ എംഎൽഎ പി സി ജോർജിനെ രംഗത്ത് ഇറക്കി കഴിഞ്ഞു. മുൻ ഡിസിസി പ്രസിഡൻ്റ് ടോമി കല്ലാനി തന്നെ ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുമെന്നാണ് റിപ്പോർട്ട്. തലപ്പാലം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സജി ജോസഫിൻ്റെ പേരും പരിഗണനയിൽ ഉണ്ട്.

കോട്ടയം ജില്ലയിലെ ബാക്കി സിറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.ജില്ലയിൽ ഇനി പ്രഖ്യാപിക്കാനുള്ള സീറ്റിലെ ബിജെപി സ്ഥാനാർത്ഥി ലിസ്റ്റും ഇന്ന് പുറത്തു വരുന്നതോടെ അടുത്ത 20 ദിവസം വാശിയേറിയ പ്രചാരണം പരിപാടികളിലേക്ക് മുന്നണികൾ കടക്കും.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...