തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കും; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നു ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടുമെന്നും,ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു നൽകാൻ ഉപയോഗിക്കുമെന്നും യുഡി എഫ് സ്ഥാനാർത്ഥി പറഞ്ഞു. പുതുപള്ളി മണ്ഡലത്തിലെ ജനങ്ങൾക്ക് എല്ലാം തന്നേയും, തൻ്റെ പ്രസ്ഥാനത്തേയും അറിയാം. ആ ഒരു സാഹചര്യത്തിൽ എന്തിന് ധൂർത്ത് നടത്തണമെന്നാണ് ചാണ്ടിയുടെ ചോദ്യം.റോഡ് ഷോ , സൈക്കിൾ റാലി, ജനസമ്പർക്കയാത്ര എന്നിവയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...