ശബരിമലയിലെ സ്ത്രീ പ്രവേശനം; സർക്കാരിൻ്റെയും സിപിഎമ്മിന്റെയും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിൻ്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി നിലപാടുകൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയാണ് തന്റേതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയമെന്നും വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയമെന്നും വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഈ വിഷയത്തിൽ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്കർത്താക്കളുണ്ട്. അവരുമായി വിശദമായ ചർച്ചകൾ നടത്തണം.
കോടതി വിധി നടപ്പാക്കുമെന്നു പറഞ്ഞിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോൾ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘കോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം നൽകുക എന്നതാണ് ഇപ്പോഴത്തെ രീതി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്ത് പറയണം എന്ന് ആലോചിക്കും, അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...