എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

അവണൂരില്‍ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി.തൃശൂർ അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടില്‍ കണ്ടെത്തിയത്.തൃശൂർ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്.ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇന്നലെ ഉച്ച കഴിഞ്ഞ് മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...