എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി; മൂന്നിടത്ത് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. മൂന്നിടത്ത് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.കാസർഗോഡ് ഷാനവാസ് പാദൂര്‍, താനൂര്‍ മുഹമ്മദ് സമീര്‍, വള്ളിക്കുന്ന് സി.പി.മുസ്തഫ. കാസർഗോഡ് മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂരാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. 2020ലെ ജില്ല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച്‌ ചെങ്കള ഡിവിഷനിൽ അട്ടിമറി വിജയം നേടിയ കരുത്തിൽ ഷാനവാസ് ‌പാദൂർ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായത്.നിലവിൽ ചട്ടഞ്ചാൽ കോ– ഓപ്പറേറ്റീവ് ‌ അർബൻ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കൾചറൽ ആൻഡ്‌ പാലിയേറ്റീവ്‌ ഫോറം ജില്ലാപ്രസിഡന്റുമാണ്‌. പ്രീഡിഗ്രി വരെ വിദ്യാഭ്യാസം. മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന പരേതനായ പാദൂർ കുഞ്ഞാമുവിന്റെ മകനാണ് ഷാനവാസ്. ഉമ്മ: ജമീല. ഭാര്യ: സുമയ്യ ബീവി. വിദ്യാർഥികളായ സഫ, ഫുദൈർ അഹമ്മദ്‌, ഫസ ഇബ്രാഹിം എന്നിവർ മക്കൾ.

ഒഴൂർ പഞ്ചായത്തിലെ പുൽപറമ്പ് സ്വദേശിയായ ടി മുഹമ്മദ് സമീർ ജീവകാരുണ്യ പ്രവർത്തകനാണ്. വി അബ്ദുറഹ്മാനിലൂടെ വിജയക്കൊടി പാറിച്ച എൽഡിഎഫ്, ചരിത്രം ആവർത്തിക്കാനുള്ള നീക്കത്തിലാണ്. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ 2016ൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ 4918 വോട്ടുകൾക്കാണ് വി അബ്ദുറഹിമാൻ പരാജയപ്പെടുത്തിയത്.വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നാഷണൽ ലീ​ഗ് പിന്തുണയ്ക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. സി പി മുസ്തഫയെ പ്രഖ്യാപിച്ചു. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു. പ്രമുഖ അഭിഭാഷകനായ മുസ്തഫ പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ടാണ്.തിരൂരങ്ങാടി ഒറിയൻ്റൽ ഹൈസ്കൂൾ അലുംമിനി പ്രസിഡൻ്റായിരുന്നു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്റെ സജീവ പ്രവർത്തകനാണ്. വെളിമുക്ക് വി ജെ പള്ളി സ്കൂളിൻ്റെയും തിരൂരങ്ങാടി ഓറിയൻ്റൽ ഹൈസ്കൂളിൻ്റെയും പി ടി എ പ്രസിഡണ്ടായിരുന്നു. ജനകീയാസൂത്രണ- സാക്ഷരതാ കാമ്പയിനുകളുടെ കീ റിസോഴ്സ് പേഴ്സണനായിരുന്നു. പുത്തൻ പള്ളി മഖാമിൻ്റെ വഖഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....