സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു

സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് സംഭവം. വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആൻ്റണിക്ക് ആണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.വഴിച്ചേരി മാർക്കറ്റിനു സമീപം ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് പായസം കിട്ടിയില്ലെന്ന പേരിൽ ജോസ് ബഹളംവച്ച് വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിയെ കല്ലുകൊണ്ട് ഇടിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...