സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിലേക്ക് മടങ്ങിയ കാരാട്ട് റസാഖ്

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിലേക്ക് മടങ്ങിയ കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് .ഇടതുസഹായാത്രികാരോട് സിപിഎമ്മിന് ഇരട്ട നീതിയാണെന്നും പാർട്ടി സ്നേഹികളെ ചേർത്ത് നിർത്താൻ സിപിഎമ്മിന് കഴിയുന്നില്ലെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി. സഹയാത്രികർ എന്തും സഹിക്കണമെന്നാണ് സിപിഎം നിലപാട്. കൂടെ നിൽക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാതെ പാർട്ടിയുടെ നേട്ടം മാത്രം നോക്കുന്നു.തന്നെ കഴിഞ്ഞതവണ തോൽപ്പിച്ചത് സിപിഎം നേതാക്കളാണെന്ന് വ്യക്തമായിരുന്നു. പരാതി നൽകിയിട്ടും പാർട്ടി നടപടി ഉണ്ടായില്ല. ഒരു അന്വേഷണം നടത്താൻ പോലും സിപിഎം തയ്യാറായില്ല. പാസാക്കിയ വികസന പദ്ധതികൾ ചില വ്യക്തികൾക്ക് വേണ്ടി അട്ടിമറിച്ചുവെന്നും ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ട് നിന്നുവെന്നും കാരാട്ട് റസാഖ് ആരോപിച്ചു. വികസനപദ്ധതികൾ അട്ടിമറിച്ചാൽ സഹകരണം അവസാനിപ്പിക്കുമെന്ന് നേരത്തെ സിപിഎമ്മിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ തിരുത്താൻ സിപിഎം തയ്യാറായില്ലെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....