കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസിൻ്റെ പിടിയിലായി.ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം നന്ദനത്തിൽ നന്ദകുമാറിനെയാണ് (45) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ സിമിയെയും (40), മകനെയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിമിയുടേയും മകന്റെയും പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

