അപകീർത്തികരമായ എ ഐ വീഡിയോയ്ക്ക് എതിരെ നടപടി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ഇന്ത്യൻ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയിൽ ചിത്രീകരിച്ച എഐ-നിർമ്മിത സിന്തറ്റിക് വീഡിയോയുടെ പ്രചരണത്തിനെതിരെ കേരള പോലീസ് നടപടി സ്വീകരിച്ചു.

അപകീർത്തികരമായ വീഡിയോ പ്രചരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റേതു ഉൾപ്പെടെയുള്ള ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസ്തുത എ ഐ വീഡിയോയുടെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും , ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതും തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് ബോധ്യപ്പെട്ടു.

മാതൃക പെരുമാറ്റച്ചട്ടത്തിനും നിയമ വ്യവസ്ഥകൾക്കും അനുസൃതമായി, കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിംഗ് വഴി ഉള്ളടക്കത്തിന്റെ കൂടുതൽ പ്രചരണം തടയുന്നതിന് അടിയന്തര നടപടികൾ ആരംഭിച്ചു.നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം നോട്ടീസു നൽകി.കൂടാതെ “Laxmi N Raju (@valiant_Raju)” എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിനും ബന്ധപ്പെട്ട മറ്റുള്ളവർക്കുമെതിരെ തിരുവനന്തപുരം സിറ്റിയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് കാലയളവിൽ, സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുന്നതോ സ്വാധീനിക്കാൻ ശ്രമിക്കുന്നതോ ആയ ഏതൊരു പ്രവർത്തനത്തിനെതിരെയും നിയമാനുസൃതമായും നിഷ്പക്ഷമായും പോലീസ് നടപടിയെടുക്കുന്നതാണ്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...