കാഞ്ഞിരപ്പള്ളി സർക്കാർ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയില്‍

കാഞ്ഞിരപ്പള്ളി സർക്കാർ ജനറല്‍ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയില്‍ കണ്ടെത്തി.മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. പ്രവർത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.ബന്ധുക്കള്‍ എത്തിയപ്പോള്‍ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയത്. വെള്ളിയാഴ്ച വൈകിട്ടാണ് 5 മണിയ്ക്കാണ് മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്തെടുത്തപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം ചീര്‍ത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ജീവനക്കാർക്ക് വീഴ്ചപറ്റിയെന്നാണ് കണ്ടെത്തല്‍. 2 ഫ്രീസറുകളാണ് കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ഉണ്ടായിരുന്നത് അതില്‍ ഒരെണ്ണം കഴിഞ്ഞ കുറെ നാളുകളായി തകരാറിലാണ്. ജീവനക്കാർ കേടായ ഫ്രീസറിലേക്കാണ് ജോമിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നിലയില്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. തിങ്കളാഴ്ച മൃതദേഹം സംസ്കരിക്കും.വലിയ വീഴ്ചയാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇവർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന

Leave a Reply

spot_img

Related articles

കത്ത് എഴുതി വച്ച് കാണാതായ വയോധിക കായലിൽ ചാടിയെന്ന് സംശയം

കത്തെഴുതിവച്ച് വയോധിക കായലിൽ ചാടിയെന്ന് സംശയം.കൃഷ്ണവിലാസം തൊപ്പ് വീട്ടിൽ പൊന്നമ്മ (65) നെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആണ് വീട്ടിൽ നിന്ന് കാണാതെ...

പ്രിയദർശിനി പദ്ധതി; ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.2025 ജൂണ്‍ 15...

മെസ്സി വിവാദം: അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; സ്‌പോണ്‍സറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ...

രമ്യ ഹരിദാസിനെരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍.മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ...