തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ‘സ്വർണം കട്ടത് ആരപ്പാ’ ആലപിച്ച് രാഹുൽഗാന്ധി

തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭപ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ‘സ്വർണം കട്ടത് ആരപ്പാ എന്ന് രാഹുൽഗാന്ധി ചോദിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിൻ്റെ യാഥാർഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് പറഞ്ഞയുടൻതന്നെ സദസ്സിൽനിന്ന് വൻ കരഘോഷമാണുയർന്നത്.

എൽഡിഎഫ് ശബരിമലയിൽനിന്ന് അയ്യപ്പൻ്റെ സ്വർണം കൊള്ളയടിച്ചു. അവിടെ ചെമ്പ് വെച്ചു. മറുവശത്ത് എല്ലാപ്രസംഗത്തിലും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്നയാൾ ശബരിമലയെക്കുറിച്ച് മറന്നുപോയി. നരേന്ദ്രമോദി എവിടെയെല്ലാം പോകുമോ അവിടെയെല്ലാം മതത്തെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും പ്രസംഗിക്കും. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽനിന്ന് സ്വർണം കവർന്ന്, ക്ഷേത്രത്തെ അപമാനിച്ചിട്ടും നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ മൗനം പാലിച്ചു.അദ്ദേഹത്തിന് കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണോ എന്നതിൽ സംശയമാണ്. അതുകൊണ്ട് അദ്ദേഹം ഇവിടെ എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. അദ്ദേഹം യുഡിഎഫ് സർക്കാർ വരാൻ ആഗ്രഹിക്കുന്നില്ലന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...