ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് ട്രംപ്

ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്ഇക്കാര്യം അദ്ദേഹം സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ദുബായ് തീരത്ത് കുവൈത്ത് എണ്ണ കപ്പലിനുനേരെ ആക്രമണം ഉണ്ടായി.കുവൈത്ത് എണ്ണക്കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പലിലെ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ‘അൽ സാൽമി’ എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെ ഇറാനിയൻ സൈന്യം ആക്രമണം നടത്തിയതായി കുവൈത്ത് അധികൃതർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കപ്പലിൽ പൂർണമായും എണ്ണ നിറച്ചിരിക്കുന്നതിനാൽ എണ്ണച്ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...