പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വട്ടിയൂർകാവിൽ

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വട്ടിയൂർകാവിൽ.കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർകാവിൽ ഇന്ന് വൈകിട്ട് പ്രിയങ്ക ഗാന്ധി എത്തുന്നു.
യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രിയങ്കയുടെ സന്ദർശനം പ്രവർത്തകർക്കിടയില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. വട്ടിയൂർക്കാവിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുന്ന പ്രിയങ്ക ഗാന്ധി, സംസ്ഥാന സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങള്‍ ഉയർത്തുമെന്നാണ് സൂചന. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമായി ചർച്ച ചെയ്യപ്പെടുന്ന സിപിഎം-ബിജെപി അന്തർധാര, ശബരിമല സ്വർണ്ണകൊള്ള തുടങ്ങിയ വിവാദ വിഷയങ്ങള്‍ പ്രിയങ്ക തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചേക്കും.ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രിയങ്ക, നേരെ ചിറയിൻകീഴ് മണ്ഡലത്തില്‍ നടക്കുന്ന വിപുലമായ പൊതുയോഗത്തില്‍ പങ്കെടുത്തു. തുടർന്ന് കൊല്ലം ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അവർ സജീവമായ ശേഷമാവും വൈകിട്ട് വട്ടിയൂർകാവിൽ എത്തുക.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...