ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ വിദ്യാർഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ വിദ്യാർഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി.പുറമേരി സ്വദേശിനി വിദ്യാർത്ഥിനിയുടെ മൂന്ന് പല്ലുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വിദ്യാർഥിനി സുഖം പ്രാപിച്ചു വരുന്നു. കുറച്ചുനാളത്തേക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യവെ തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വിദ്യാർത്ഥിനിയുടെ ആറ് പല്ലുകള്‍ക്ക് ഇളക്കം തട്ടിയിരുന്നു. ഇതില്‍ രണ്ടെണ്ണം സംഭവദിവസം തന്നെ കൊഴിഞ്ഞുപോയിരുന്നു. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സും (RPF) റെയില്‍വേ പൊലീസും സംയുക്തമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആർപിഎഫ്, റെയില്‍വേ പോലീസ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് – പാലക്കാട് സെക്ഷനില്‍ ഇത്തരം അക്രമങ്ങള്‍ വർധിച്ചു വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...