അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് .പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്യുന്നത്.ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായാണ് വിവരം. ഇസ്ലാമാബാദിൽ വച്ച് അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിസമ്മതിച്ചു.അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതുവരെ ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാക്കിസ്‌ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ഖത്തർ അല്ലെങ്കിൽ ഇസ്‌താംബുൾ കേന്ദ്രീകരിച്ച് പുതിയ ചർച്ചകൾക്ക് ഈജിപ്‌തും തുർക്കിയും ശ്രമിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...