കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റിൽ വീണ് പരിക്ക്

കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റിൽ വീണ് പരിക്ക് . ശ്രീകണ്ഠാപുരം വെമ്പുവയലിലെ കോയാടൻ രാജനാണ് പയ്യാവൂരിലെ കിണറ്റിൽ വീണത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. കല്യാണം ക്ഷണിക്കാൻ പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോൾ പേടിച്ച് കാൽവഴുതി അടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ആൾമറയുള്ള കിണറായിരുന്നുവെങ്കിലും നായ കുരച്ച് ചാടിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതുകയായിരുന്നു.കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂർ പോലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയർ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രാജനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...