ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി

മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി.പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനു വിന്‍റെ മൃതദേഹമാണ് മൂവാറ്റുപുഴ പുഴക്കര കാവിന് സമീപത്ത് നിന്നും കണ്ടെത്തിയത്.ഇന്നലെ വൈകിട്ടാണ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായത്.വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന്‍ സന്തോഷിന്‍റെ മൃതദേഹം ഇന്ന് രാവിലെ ആറ് മണിയോടെ കണ്ടെത്തിയിരുന്നു.ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

പ്ലസ്ടു വിദ്യാര്‍ഥികളായ അശ്വിനും, ക്രിസും അടങ്ങുന്ന ആറംഗ സംഘം ഇന്നലെ വൈകുന്നേരമാണ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോൾ ഒഴുക്കില്‍ പെട്ടത്.അവധിക്കാലമായതിനാല്‍ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.ഒരാള്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റേയാളും ഒഴുക്കില്‍ പെടുകയായിരുന്നു.തുടര്‍ന്ന് സ്‌കൂബ ടീമും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നുഇന്ന് പുലര്‍ച്ചെ ഒന്നു വരെ തിരച്ചില്‍ നടന്നിരുന്നു.ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്താന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്‍റെ തൊട്ടടുത്ത കടവില്‍ നിന്നും അശ്വിന്‍റെ മൃതദേഹം കണ്ടെത്തിയത്.ക്രിസ് കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അശ്വിന്‍ മൂവാറ്റുപുഴ എസ്എന്‍ഡിപി സ്‌കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...