വെടിക്കെട്ടപകടം; ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും സുവിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അവരുടെ വിവരങ്ങൾ:

സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവർ മെഡിക്കൽ കോളജിലും സാജൻ (38), വിൽസൺ (60) എന്നിവർ എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെ ഡിസ്ചാർജ് ചെയ്തു.തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
തൃശൂർ താലൂക്ക് ഓഫീസ് : 04884232226
തൃശ്ശൂർ കലക്ടറേറ്റ് കൺട്രോൾ റൂം : 94470 74424
മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853

സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവരിൽ ആരെങ്കിലും സംഭവസ്ഥലത്തു നിന്ന് വിട്ടു പോയിട്ടുണ്ടെങ്കിൽ അവർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് മരണപ്പെട്ടവരെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ നൽകുന്നതിന് തൃശൂർ മെഡിക്കൽ കോളേജും മെഡിക്കൽ സംഘവും പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

spot_img

Related articles

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി.നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി...

‘ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും’: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി.പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ...

സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍.എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് : നുണ പരിശോധനയ്ക്ക് ഒരുങ്ങി വിജിലൻസ്

കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്ന് 2.40 കോടി രൂപ തട്ടിയെടു കേസിൽ മുൻ ക്ലർക്ക് അഖിൽ സി. വർഗ്ഗീസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പണം...