മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.

രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുപ്പത്തിൽ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറയുന്നു. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മിൽനയുടെ വിവാഹം തീരുമാനിച്ചതാണെന്നും കഴിഞ്ഞ ദിവസം മില്‍നയെ കാണാതാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മിൽനയെ കാണാനില്ലെന്ന് ബന്ധുക്കൾ മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...