കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാന്‍ ഇനി നാല് നാള്‍ മാത്രം ബാക്കി.തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ഏജന്‍സികള്‍ ഇന്ന് പുറത്തു വിടും.അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.എക്‌സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍.നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

