ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍.ബിന്ദു അമ്മിണിയ്ക്കും കനക ദുര്‍ഗയ്ക്കുമായി നേരത്തെ ശബരിമലക്കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും ആദ്യം ഇന്ന് വാദിക്കുക. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉള്‍പ്പെടെ അനൂകൂലിച്ച്‌ വാദങ്ങള്‍ എഴുതി സമര്‍പ്പിച്ചത്.

യുവതി പ്രവേശന കേസില്‍ ഏട്ട് ദിവസം കൊണ്ട് ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ വാദം പൂര്‍ത്തിയാക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, ആഴത്തിലുള്ള നിയമവിഷയങ്ങള്‍ കൈകാര്യം ചെയ്ത് കേസില്‍ യുവതി പ്രവേശത്തെ എതിര്‍ക്കുന്നവരുടെ വാദം ഒന്‍പത് ദിവസമാണ് നീണ്ടത്. ഇന്നലെ ഈ വാദം പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍ പുനപരിശോധന ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദം തുടങ്ങുന്നത്.കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് നാലിന് ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ വാദം ഇനി നടക്കാന്‍ സാധ്യതയുള്ളു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...