തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്കാനിംഗില്‍ പിഴവ്:യുവാവ് നല്‍കിയ പരാതിയില്‍ ആശുപത്രി സൂപ്രണ്ട് റേഡിയോളജി മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്കാനിംഗില്‍ പിഴവ്:യുവാവ് നല്‍കിയ പരാതിയില്‍ ആശുപത്രി സൂപ്രണ്ട് റേഡിയോളജി മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടു.കഴക്കൂട്ടം സ്വദേശി ഷിഹാസ് എന്ന 24 കാരൻ വയറുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി എത്തിയത്. തുടർന്ന് സിടി സ്കാനിംഗിന് വിധേയനായി. എന്നാല്‍, വേദന കുറഞ്ഞതിനെ തുടർന്ന് റിപ്പോർട്ട് വാങ്ങിയിരുന്നില്ല. വീണ്ടും വേദന ഉണ്ടായപ്പോള്‍ ഷിഹാസ് ഒരു ഹോമിയോ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ പഴയ സ്കാനിംഗ് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴാണ് മാർച്ച്‌ 16-ന് വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയത്.മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച റിപ്പോർട്ടുമായി ഒരു ഹോമിയോ ആശുപത്രിയില്‍ എത്തിയപ്പോഴാണ് റിപ്പോർട്ടില്‍ ഗർഭാശയ മുഴ ഉണ്ടെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധിക്കുന്നത്. തുടർന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തി റിപ്പോർട്ട് മാറിയ കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ആദ്യം ജീവനക്കാർ തട്ടിക്കയറുകയും മിനിറ്റുകള്‍ക്ക് ശേഷം റിപ്പോട്ട് തയ്യാറായതായി അറിയിക്കുകയും ചെയ്തു. വീണ്ടും സ്കാൻ ചെയ്യാതെ റിപ്പോർട്ട് എങ്ങനെ തയ്യാറാക്കി എന്ന് ഷിഹാസ് ചോദിച്ചതോടെ വീണ്ടും വാക്കുതർക്കം ഉണ്ടാവുകയും പണം തിരികെ നല്‍കാൻ ശ്രമിക്കുകയുമായിരുന്നു.

Leave a Reply

spot_img

Related articles

പെരുമ്പാവൂർ പെരിയാർവാലി കനാൽ അപകടത്തിൽ മരണം മൂന്നായി

പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരണം മൂന്നായി .മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മര ണസംഖ്യ മൂന്നായത്.കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

ലോഡ് ഷെഡ്‌ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്‌ഇബി

സംസ്ഥാനത്ത് ഇന്നലെ മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്‌ഇബി.അധികനാള്‍ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല.നിലവില്‍ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ...

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍.ബിന്ദു അമ്മിണിയ്ക്കും കനക ദുര്‍ഗയ്ക്കുമായി നേരത്തെ ശബരിമലക്കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും ആദ്യം...

ജനമനസറിയാന്‍ ഇനി നാല് നാള്‍ മാത്രം

കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാന്‍ ഇനി നാല് നാള്‍ മാത്രം ബാക്കി.തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ...