എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി വി.എൻ. വാസവൻ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി വി.എൻ. വാസവൻ. എക്സിറ്റ് പോളുകൾ എപ്പോഴും യാഥാർത്ഥ്യമാകണമെന്നില്ലെന്നും ജനവിധിയാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തവണത്തെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.എക്സിറ്റ് പോളുകൾ പോലും ഒരു പ്രത്യേക തരംഗം ഉണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യുഡിഎഫിലെ ആഭ്യന്തര കലഹങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.

വോട്ടെണ്ണും മുൻപേ യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ നേതാക്കൾ തമ്മിൽ തല്ല് തുടങ്ങിക്കഴിഞ്ഞു.നാലാം തീയതി വരെ സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ പിണറായി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്.കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നതിന്റെ ഗുണം മധ്യകേരളത്തിൽ ഇത്തവണയും പ്രതിഫലിക്കും.പാലാ ഉൾപ്പെടെ ജോസ് കെ. മാണി വിഭാഗം മത്സരിച്ച മിക്ക സീറ്റുകളിലും എൽഡിഎഫ് ജയിക്കും.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...