ബേപ്പൂരില്‍ റിയാസ് വിജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും; പി വി അൻവർ

ബേപ്പൂരില്‍ റിയാസ് വിജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും എന്ന് പി വി അൻവർ.മറിച്ചുസംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും ചോദിച്ചു. അതേസമയം ബേപ്പൂരില്‍ വിജയം ഉറപ്പ് എന്ന് പി വി അൻവർ പറഞ്ഞു.കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികള്‍ എല്ലാം യു ഡി എഫിന് വോട്ട് ചെയ്തു. അതില്‍ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നും പി വി അൻവർ പറഞ്ഞു.65000ത്തിന് മുകളില്‍ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പില്‍ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തത് എന്നും പി വി അൻവർ ചോദിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ട് ഉണ്ട്. കോഴിക്കോട്ടെ എല്‍ ഡി എഫ് തോല്‍വിക്ക് കാരണം റിയാസ് ആണെന്നും പി വി അൻവർ പറഞ്ഞു.

Leave a Reply

spot_img

Related articles

എറണാകുളം കരിമുകളിൽ നിന്ന് കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു

എറണാകുളം ജില്ലയിലെ കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു.പെൺകുട്ടിയെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ...

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദേശത്ത് നിന്ന് നാട്ടിലെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി.അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം .നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്‍മാരുടെ...

എക്സിറ്റ് പോളുകൾ തള്ളി വെള്ളാപ്പള്ളി നടേശൻ

എക്സിറ്റ് പോളുകൾ തള്ളി വെള്ളാപ്പള്ളി നടേശൻ.ചെറിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ പ്രതീക്ഷ.ഇത് തന്റെ ആഗ്രഹമായിരിക്കാം.സർവ്വേ ഫലങ്ങൾ പലപ്പോഴും ശരിയാകണമെന്നില്ല.യു...