പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വിലവര്‍ധനവ് ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ എന്നിവയുടെ വിലവര്‍ധനവ് ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാനൊരുങ്ങുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാല് രൂപ മുതല്‍ അഞ്ച് രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 40-50 രൂപ വരെയും വര്‍ധിച്ചേക്കും. ഇന്ന് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയിരുന്നു. 19 കിലോ വരുന്ന എല്‍പിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപയും കടന്നിരിക്കുകയാണ്. അതേസമയം, ഇന്ധന വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പറഞ്ഞിരുന്നത്. ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് വ്യാപക അഭ്യൂഹമുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടില്ല. അതേസമയം, നയാര ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ വില ഉയര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

spot_img

Related articles

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...

തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിലെ തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട് .തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി...

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ്...