ലീഗിന്റെ ആദ്യ വനിതാ എംഎല്‍എയായി ഫാത്തിമ തഹ്ലിയ

ലീഗിന്റെ ആദ്യ വനിതാ എംഎല്‍എയായി ഫാത്തിമ തഹ്ലിയ.പേരാമ്പ്ര മണ്ഡലത്തിൽ 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്‍ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി.

ലീഗിൻ്റെ ആദ്യ വനിതാ എംഎല്‍എ എന്ന് നിലയില്‍ നിയോഗമായി കാണുന്നുവെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. സർക്കാരിൻ്റെ അധികാര മോഹത്തിനുള്ള തിരിച്ചടി. പേരാമ്പ്രയിലേത് വർഗീയ പ്രചരണങ്ങള്‍ക്കെതിരായ തിരിച്ചടി. പേരാമ്പ്ര മതേതര മണ്‌ഡലം. ലീഗിൻ്റെ ആദ്യ MLA എന്ന നിലയില്‍ വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ കൂട്ടിച്ചേർത്തു.

രണ്ടു വനിതകളാണ് ഇത്തവണ മു‌സ്‌ലിം ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയില്‍ ഇടം നേടിയത് – കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹ്‌ലിയയും. ചരിത്രജയം നേടിയതോടെ, ലീഗിനു ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിലൊന്നിലും പാർട്ടിയിലെ വനിതാ പ്രാതിനിധ്യം ഉറപ്പിച്ച്‌ തഹ്‌ലിയ എത്തുമോ എന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Leave a Reply

spot_img

Related articles

കെ സി വേണുഗോപാലിനായി ഫ്ലക്‌സ്; കോട്ടയത്ത് ഫ്ലക്സിൽ കരിഓയിൽ ഉപയോഗിച്ച് മുഖം വികൃതമാക്കി

കെ സി വേണുഗോപാലിനായി തിരുവനന്തപുരത്തും,കോട്ടയത്തും ഫ്ലക്‌സ് .കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളാണ്പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കുഞ്ഞൂഞ്ഞിന് ശേഷം കെസി എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്....

മൂന്ന് താമരകള്‍ വിരിയിച്ച്‌ പുതിയ ചരിത്രമെഴുതി ബിജെപി

മൂന്ന് താമരകള്‍ വിരിയിച്ച്‌ പുതിയ ചരിത്രമെഴുതി ബിജെപി.എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റുകളിലാണ് താമരകള്‍ മൂന്നും വിരിഞ്ഞത്.നേമത്ത് ശിവൻകുട്ടിയെ തോല്‍പ്പിച്ച്‌ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴക്കൂട്ടത്ത്...

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവം

യുഡിഎഫ് 102 സീറ്റില്‍ വിജയിച്ചതിനു പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി...

27സീറ്റില്‍ മത്സരിച്ച്‌ 23 ഇടത്തും വിജയിച്ച്‌ ചരിത്ര വിജയം നേടി മുസ്ലിംലീഗ്

27സീറ്റില്‍ മത്സരിച്ച്‌ 23 ഇടത്തും വിജയിച്ച്‌ ചരിത്ര വിജയം നേടി മുസ്ലിംലീഗ്.ലീഗ് ഭരണം വന്നാല്‍ മാറാടുകള്‍ ആവർത്തിക്കുമെന്നുമുള്ള എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ...