തിരുത്തല്‍ നടത്തി തിരിച്ചുവരും; എം എം മണി

തിരുത്തല്‍ നടത്തി തിരിച്ചുവരുമെന്നു എം എം മണി.സംസ്ഥാനത്ത് എല്‍ഡിഎഫ് നേരിട്ടത് ശക്തമായ തിരിച്ചടിയാണെന്ന് എം എം മണി.യുഡിഎഫിന് വോട്ടു ചെയ്തവര്‍ വിഡ്ഢികളാ . അവന്‍മാര്‍ എന്നാ ഉണ്ടാക്കാനാ, നാറാന്‍ പോകുവാനാട്’ ..എം എം മണി പറഞ്ഞു.
ജനം തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ ജനങ്ങള്‍ ചിന്തിക്കുന്നതില്‍ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോയെന്ന് ഞങ്ങള്‍ പരിശോധിക്കണം. കേരളസംസ്ഥാനത്ത് ജനങ്ങളെ ശ്രദ്ധിക്കാന്‍ ഞങ്ങളല്ലാതെ പിന്നെയാരാ…ഉമ്മന്‍ചാണ്ടിയാണോ. അയാളുടെ മകനാണോ. തെരഞ്ഞടുപ്പില്‍ തോറ്റതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെ വിലയിരുത്തേണ്ടതില്ല. പുല്ലുപോലെ കണക്കാക്കി മുണ്ടും മടക്കിക്കുത്തി പ്രവര്‍ത്തനം നടത്തും. എല്ലാം നേരിടും’, എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...