പാചകവാതക വില വർദ്ധന: സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടു

പാചകവാതക വില ഉയർത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് രാവിലെ മുതല്‍ അടച്ചിട്ടു.കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകള്‍ എന്നിവ 24 മണിക്കൂർ അടച്ചിടുന്നത്. ഓണ്‍ലൈൻ ഫുഡ് വിതരണം നിർത്തിവെച്ചും പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.

ഹോട്ടലുകള്‍ മുഴുവൻഅടച്ചിട്ട സാഹചര്യത്തില്‍ നഗരങ്ങളില്‍ ഭക്ഷ്യ വില്‍പനശാലകളെ ആശ്രയിച്ചു കഴിയുന്ന ആയിരങ്ങള്‍ പെരുവഴിയിലാകും. ഇപ്പോള്‍ തന്നെ ഇന്ധന വില കൂടിയതിൻ്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അനിയന്ത്രി തമായി വില കൂട്ടിയിരിക്കുകയാണ്. ഇതിനിടെയാണ് പണിമുടക്ക് സമരവും അരങ്ങേറുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിൻഡറിന് ഒറ്റയടിക്ക് 1000 രൂപയിലേറെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വർദ്ധിപ്പിച്ചത്.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...