വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന

വരും ദിവസങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് സൂചന. മധ്യ, തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.മിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കി ലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് തുടരും.10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് തുടരും. പല ജില്ലകളിലും ചൂടിന് കാര്യമായ കുറവുണ്ട്. പാലക്കാട്ട് താപനില 40 ഡിഗ്രിക്കു താഴെയെത്തി.

Leave a Reply

spot_img

Related articles

എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും

റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.കേരളത്തിന്റെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.റിപ്പോർട്ട് പരിശോധിച്ച ശേഷം...

ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും: പിണറായി വിജയൻ

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരുമെന്ന് പിണറായി വിജയൻ.എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ് എന്നും...

പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണം; കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ

പാർട്ടിയെ രക്ഷിക്കാൻ പി ജയരാജൻ വരണമെന്ന ആവശ്യവുമായി കണ്ണൂരിലുയർന്ന ഫ്ലക്സ്ബോർഡുകള്‍ക്കെതിരെ പ്രതികരണവുമായി പി. ജയരാജൻ രംഗത്ത് .നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിരാശരായ ചിലർ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 07/05/2026 : പത്തനംതിട്ട,...