തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിജയ് നേടിയ മുന്നേറ്റത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ട് രണ്ടു പേർ

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിജയ് നേടിയ മുന്നേറ്റത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ട രണ്ടു പേർ.ടിവികെ സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ച ശബരീനാഥും, രണ്ട് മലയാളിയായ നയീം മൂസയുമാണ് ഈ 2 പേർ.

തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ വിജയ്‌യുടെ വാഹനത്തിന് സമീപം നിഴല്‍പോലെ നിന്ന വ്യക്തി ആണ് നയീം മൂസ. ഒരു സാധാരണ ബോഡിഗാർഡ് മാത്രമല്ല, വർഷങ്ങളായി ആഗോളതലത്തില്‍ സെലിബ്രിറ്റി സുരക്ഷാരംഗത്ത് ശ്രദ്ധ നേടിയ മലയാളിയാണ് നയീം.
മാഹി സ്വദേശിയായ നയീം, വർഷങ്ങള്‍ക്കുമുമ്പ് ജോലി തേടി ദുബായിലേക്ക് പോയപ്പോഴാണ് ബോഡി ബില്‍ഡിങ്ങിനോടും സുരക്ഷാരംഗത്തോടും താത്പര്യം വളർന്നത്. പിന്നീട് അതിനെ ഒരു കരിയറാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെ 2004ല്‍ ‘ജെൻഡർ സെക്യൂരിറ്റി’ എന്ന സുരക്ഷാ ഏജൻസി ആരംഭിച്ചു. ദുബായ് ആസ്ഥാനമായി തുടങ്ങിയ സ്ഥാപനം പിന്നീട് ഇന്ത്യയിലേക്കും വ്യാപിച്ചു. കേരളത്തിലെ തൃശൂരിലും സ്ഥാപനത്തിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നു

ഇന്ന് ഗള്‍ഫിലെത്തുന്ന നിരവധി പ്രമുഖരുടെ സുരക്ഷ ചുമതല വഹിക്കുന്നത് നയീമിന്റെ സംഘമാണ്. ജസ്റ്റിൻ ബീബർ, ടോം ക്രൂസ്, മൈക്കല്‍ ഷൂമാക്കർ, ഷാരൂഖ് ഖാൻ, ശിവകാർത്തികേയൻ തുടങ്ങി നിരവധി അന്താരാഷ്ട്ര-ഇന്ത്യൻ താരങ്ങളുടെ സുരക്ഷയില്‍ നയീം പങ്കാളിയായിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് അദ്ദേഹം കൂടുതല്‍ ജനശ്രദ്ധ കൂടുതല്‍ നേടിയത്.ജനക്കൂട്ടത്തിനിടയിലും വിജയ്‌യെ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്ന നയീമിന്റെ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഡ്രൈവറുടെ മകൻ ശബരിനാഥിന്റെ വിദ്യാഭ്യാസവും വളർച്ചയും വിജയ്‌യുടെ പിന്തുണയോടെ ആയിരുന്നു. പിന്നീട് ശബരിയെ സ്വന്തം അനുജനെപ്പോലെ കാണാൻ തുടങ്ങിയ വിജയ്, തമിഴക വെട്രി കഴകം രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തെ പാർട്ടിയുടെ ഭാഗമാക്കി. തിരഞ്ഞെടുപ്പില്‍ ടിക്കറ്റും നല്‍കി. ഇന്ന് ശബരിനാഥ് എംഎല്‍എയാണ്മകൻ എംഎല്‍എയായെന്നറിഞ്ഞ പിതാവ് ജനക്കൂട്ടത്തിനുമുന്നില്‍ വിജയ്‌യെ ചേർത്ത് പിടിച്ച്‌ കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞ സംഭവം വലിയ വികാരനിമിഷമായി മാറി. ‘എത്ര തലമുറ കഴിഞ്ഞാലും ഈ കടപ്പാട് മറക്കാനാവില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അന്ന് സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....