പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന്’ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു. പ്രതിപക്ഷത്തെ 12 പേർ ഒപ്പിട്ട പ്രമേയം തദ്ദേശ സ്വയ ഭരണ വകപ്പ് ജോയിൻ്റ് സെക്രട്ടറിയ്ക്കാണ് സമർപ്പിച്ചത്. 21 ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കും. പാലാ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരളാ കോൺഗ്രസ് എം ഉൾപ്പെടുന്നതാണ് ഇടത് മുന്നണി. എൽഡിഎഫ് ഇതുവരെ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ തയ്യാറാകാതിരുന്നതിന് കാരണമടക്കം നേതാക്കൾ വ്യക്തമാക്കി. രാഷ്ട്രീയ പരിചയം കുറവുള്ള ചെറുപ്പക്കാരിയാണ് ചെയർപേഴ്സൺ. അതു പോലെ തന്നെ വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന നിലപാടും എൽ.ഡി.എഫ് സ്വീകരിച്ചിരുന്നു.

എന്നാൽ ഭരണപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസ് പാർട്ടി യിലെ പാലായിലെ മുഴുവൻ നേതാക്കന്മാരും ആറ് കൗൺസിലർമാരും ഒറ്റക്കെട്ടായി ചെയർ പേഴ്സണിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ തങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് കേരള കോൺഗ്രസ് എമ്മും, എൽഡിഎഫും പറയുന്നു. പാലായിൽ ഒരു തരത്തിലും ഭരണം മുന്നോട്ട് പോകില്ലയെന്ന് മനസ്സിലായതു കൊണ്ട് പ്രതിപക്ഷത്തിൻ്റെ ധാർമികമായ കടമ എന്ന നിലയിൽ മാത്രമാണ് ഇപ്പോൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

ആറു മാസത്തിന് ശേഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനുള്ള 12 കാരണങ്ങളും പ്രതിപക്ഷം വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി പാലാ നഗരസഭയിൽ ദൈനദിന കാര്യങ്ങളിൽ പോലും ഭരണസ്തംഭനമാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ആശുപത്രികളുടെ ദൈനദിന കാര്യങ്ങൾക്കുള്ള മാനേജ് മെൻറ് കമ്മറ്റി വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വമുള്ള ചെയർപേഴ്സൺ ശക്തമായ സമ്മർദ്ദം നേരിട്ടപ്പോൾ ആറു മാസത്തിന് ശേഷമാണ് മാനേജ്മെൻ്റ് കമ്മിറ്റി വിളിച്ച് കുട്ടിയത്, സർക്കാർ നിർദേശ പ്രകാരമുള്ള മഴക്കാല പൂർവ്വ ശുചികരണങ്ങൾ പാലാ മുനിസിപ്പാലിറ്റിയിൽ കാര്യക്ഷമമായി നടത്തിയില്ല, പാലാ നഗരസഭയിലെ പ്രധാനപ്പെട്ട ഫയലുകൾ മോഷണം പോയന്ന് ചെയർപേഴ്സൺ തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു, നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണ്, പൊതുജനങ്ങൾക്ക് നൽകേണ്ട പല അനുകുല്യങ്ങളും കൃത്യ സമയത്ത് നൽകാൻ സാധിക്കുന്നില്ല, വിശദമായ പ്രോജക്ട തയ്യാറാക്കാതെ ഏഴു കോടി രൂപയോളം ചിലവ് വരുന്ന തോണിക്കടവ് (തെക്കക്കര ) തൂക്ക് പാലത്തിന് വാർഡിലെ വികസന പ്രവർത്തനങ്ങൾ ഒഴിവാക്കി 70 ലക്ഷം രുപ നീക്കിവച്ചിരിക്കുന്നു.ഈ തുക ലാപ്സാകുന്നത് വഴി നഗരസഭയക്ക് നഷ്ടം വരുത്തുന്നു, ചില വാർഡിലെ കൗൺസിലർമാരുടെ വാർഡുകളിൽ ഫണ്ട് കൂടുതൽ നൽകുന്നു, ശുചികരണ പ്രവർത്തനത്തനങ്ങളിൽ ചില വാർഡുകൾ മനപൂർവ്വം ഒഴിവാക്കുന്നു, കൗൺസിലിൽ മീറ്റിംഗുകളിൽ സീനിയറായ മുൻ ചെയർപേഴ്സൺമാർക്ക് പോലും ചെറുപ്പക്കാരിയും പുതുമുഖവുമായ ചെയർപേസൺ അജണ്ടയിലും വാർഡിലെ കാര്യങ്ങളിലും സംസാരിക്കാൻ അവസരം നിഷേധിക്കുന്നു, ചെയർപേഴ്‌സണും കൗൺസിലർമാരും ഉദ്യേഗസ്ഥരും തമ്മിലുള്ള ഒരുമ നഷ്ടപ്പെട്ടു എന്നത് അടക്കമുള്ള 12 ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

എൻസിപി കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന.ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിലായതായാണ് റിപ്പോർട്ട്.മമതാ ബാനർജിയെയും ഉദ്ധവ് താക്കറെയെയും പോലുള്ള പ്രാദേശിക നേതാക്കൾക്ക്...

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...