ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സുധീര്‍ കോണ്‍ഗ്രസ് വിട്ടത്. പിവി അന്‍വറിന്റെ പിന്തുണയോടെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുധീര്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പിവി അന്‍വറിനോട് ഉടക്കിപിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു എന്‍കെ സുധീര്‍.

